Trending

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

    • NMK
    • 15 Apr, 2026
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു

    • FNK desk
    • 15 Apr, 2026
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • ജില്ലയിൽ വൻ പോളിംഗ് നടന്നത് ബേപ്പൂരിലും കുന്നമംഗലത്തും; പേരാമ്പ്രയിൽ കൂടിയില്ല ബാലുശ്ശേരിയിൽ നേരിയ വർദ്ധനവ്
politics

ജില്ലയിൽ വൻ പോളിംഗ് നടന്നത് ബേപ്പൂരിലും കുന്നമംഗലത്തും; പേരാമ്പ്രയിൽ കൂടിയില്ല ബാലുശ്ശേരിയിൽ നേരിയ വർദ്ധനവ്

വോട്ട് വർദ്ധിച്ചതും ശതമാനം വർദ്ധിച്ചതും ബേപ്പൂർ കുന്നമംഗലം മണ്ഡലങ്ങളിൽ

NMK
  • 10 Apr, 2026 10:32 pm

പേരാമ്പ്ര : ജില്ലയിൽ മൊത്തം മണ്ഡലങ്ങൾ പരിഗണിക്കുമ്പോൾ 2021 നെ അപേക്ഷിച്ചു വോട്ട് വർദ്ധിച്ചതും വോട്ടിംഗ് ശതമാനം വർദ്ധിച്ചതും ബേപ്പൂർ കുന്നമംഗലം മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ എസ് ഐ ആറിന് ശേഷം ആകെ 10000 ത്തോളം വോട്ടുകൾ വർദ്ധിച്ചപ്പോൾ ബേപ്പൂരിൽ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പതിനെട്ടായിരത്തിന്റെതും കുന്ദമംഗലത്ത് പന്ത്രണ്ടായിരത്തിന്റെതും വർദ്ധനവുണ്ടായി. ഇത്രയും വോട്ടുകൾ വർദ്ധിച്ച ഈ രണ്ട് മണ്ഡലങ്ങളുമാണ് ഇത്തവണ ജില്ലയിൽ നിർണായകമാവുക. മുമ്പെല്ലാം എൽഡിഎഫിനോടൊപ്പം നിന്ന് ഈ മണ്ഡലങ്ങളിൽ നടന്ന കനത്ത പോളിംഗ് അവസാനഘട്ടത്തിൽ വർദ്ധിച്ച വോട്ടുകളിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടായിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും ആര് ജയിച്ചാലും ഈ രണ്ടു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണത്തെ പോളിംഗ് കണക്കിൽ അഞ്ച് ശതമാനത്തിലേറെ വർദ്ധനവ് കാണിക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലും യഥാർത്ഥത്തിൽ വലിയ പോളിംഗ് നടന്നിട്ടില്ല. എസ് ഐ ആർ ന് ശേഷം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ, വോട്ട് കുറഞ്ഞ മണ്ഡലങ്ങളാണ് ഇവ. 2021ലെ അപേക്ഷിച്ച് ജില്ലയിൽ വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറഞ്ഞതും ഈ മണ്ഡലങ്ങളിലാണ്. 

More Read

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • പയ്യോളിയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

      പേരാമ്പ്രയിൽ  കാടിളക്കി പ്രചരണങ്ങൾ നടന്നിട്ടും 2021 ലേതിനേക്കാൾ ഒരു ശതമാനത്തോളം വോട്ട് കുറവാണ് ഇത്തവണ. എങ്കിലും മുൻ തിരഞ്ഞെടുപ്പിന് അപേക്ഷിച്ചു മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ എണ്ണത്തിൽ 4000 ത്തോളം വോട്ട് കൂടുതലുണ്ട്. 2021ന് അപേക്ഷിച്ച് 8000 ത്തോളം വോട്ട് ഇത്തവണ മണ്ഡലത്തിൽ വർദ്ധിച്ചിരുന്നു. 2021ലെ ആകെ വോട്ട് 198218 ആണെങ്കിൽ 2026 അത് 205970 ആണ്. 2021ൽ 163737 പേരും (82.60%) 2026ൽ 167985 പേരും (81.56%) വോട്ട് ചെയ്തു. ഏറ്റവും ഒടുവിലത്തെ ഈ കണക്കനുസരിച്ച് വോട്ടിംഗിൽ 2021 നെ അപേക്ഷിച്ച് വൻ കുതിപ്പ് പേരാമ്പ്രയിൽ ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ വോട്ടിംഗ് ശതമാനത്തിന്റെ വർദ്ധനവ് നോക്കി ഇവിടെ വിജയം പ്രവചിക്കാൻ  കഴിയുന്നില്ല.

  അതേസമയം ബാലുശ്ശേരി മണ്ഡലത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനത്തിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. 225,249 ആയിരുന്നു 2021ലെ ആകെ വോട്ടർമാർ.  അതിൽ 181954 പേർ വോട്ട് ചെയ്തു (80. 78%). ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ മൂവായിരത്തോളം പേരുടെ വർദ്ധനവായി. ആകെ വോട്ട് 228689. ഇതിൽ 187140 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 6000 വോട്ടിന്റെ വർധനവ്. ഇത്തവണ ഒടുവിലത്തെ കണക്ക് പ്രകാരം 81.83% ആണ് പോളിങ്. നേരത്തെയുള്ള വോട്ടിൽ വലിയ വ്യത്യാസമില്ലെങ്കിൽ വർദ്ധിച്ച ആറായിരം വോട്ടിന്റെ ആനുകൂല്യം ആർക്കു വരും എന്നതിന് അനുസരിച്ച് ബാലുശ്ശേരി ഫലം.

  • Tags :
  • vote

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 09 Apr, 2026

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ്ങ് കോഴിക്കോട്ട്, കുന്നമംഗലത്തും ബേപ്പൂരും ബാലുശ്ശേരിയിലും പേരാമ്പ്രയിലും കനത്ത കനത്ത പോളിങ്ങ്

  • 09 Apr, 2026

വിധിയെഴുതി കേരളം പോളിങ് സമയം അവസാനിച്ചു, 7 7.75%

  • 09 Apr, 2026

വൈകിട്ടോടെ കള്ളവോട്ട് സാധ്യത വർദ്ധിക്കുമെന്ന് ആശങ്ക: പ്രവർത്തകർ ജാഗ്രതയിൽ

  • 09 Apr, 2026

വിവിധയിടങ്ങളിൽ പണിമുടക്കി വോട്ടിങ് യന്ത്രങ്ങൾ

More News

  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
  • പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി
  • അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com