സംസ്ഥാനത്ത് ഏറ്റവും കൂടിയ പോളിംഗ് എറണാകുളത്ത്
കോഴിക്കോട് :സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുകയാണ്. സമയം ഉച്ചയ്ക്ക് 1
മണിയാവുമ്പോൾ 45.72 % പോളിംഗ് നടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് 44. 47% . കോഴിക്കോട് 41.32 ശതമാനമാണ് പോളിങ്ങ്. കനത്ത ചൂടിനെ അവഗണിച്ചും പലയിടത്തും ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.
38.2 ശതമാനം വോട്ടിംഗ് നടന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി പേരാമ്പ്ര മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കൊയിലാണ്ടിയിൽ 40.96% പേർ വോട്ട് ചെയ്തപ്പോൾ പേരാമ്പ്രയിൽ 40.55%പോളിംഗ് ആയി. നാദാപുരത്ത് 40.91% പേരും ബാലുശ്ശേരിയിൽ : 40.56% പേരും വടകരയിൽ 40.24% പെരും വോട്ട് ചെയ്ത് കഴിഞ്ഞു. കുന്ദമംഗലം: 39.82%കൊടുവള്ളി: 39.09%, തിരുവമ്പാടി: 39.58% വടകര: 40.24% കുറ്റ്യാടി: 39.79%, നാദാപുരം : 40.91%, കൊയിലാണ്ടി: 40.96%പേരാമ്പ്ര: 40.55%, ബാലുശ്ശേരി : 40.56%
എലത്തൂർ:39.49%, കോഴിക്കോട് നോർത്ത് : 39.75%, കോഴിക്കോട് സൗത്ത്:40.43% നിങ്ങളെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.