Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • താമരശ്ശേരിയിൽ വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ
news

താമരശ്ശേരിയിൽ വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ

ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്

FNK desk
  • 12 Apr, 2026 10:30 pm

താമരശ്ശേരി: പരപ്പൻപൊയിലിലെ തറവാട് വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.  താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്. പോക്സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം. ഭാസ്‌കരനെതിരെ ആറുവയസുകാരിയുടെ മൊഴി പ്രകാരം പോക്സോ കേസ് എടുത്തിരുന്നു.

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

​നിലവിൽ പൂലോട് പ്രദേശത്ത് വ്യാപാരം നടത്തിവരികയായിരുന്നു ഭാസ്കരൻ. ഇന്ന് രാവിലെയാണ് ഇദ്ദേഹം പരപ്പൻ പൊയിലിലുള്ള തന്റെ തറവാട് വീട്ടിലെത്തിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ഭാസ്കരനെ കണ്ടെത്തിയത്.

താമരശേരി പരപ്പന്‍പൊയില്‍ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനല്‍ കമ്പിയില്‍ ആണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൈയുടെ ഞരമ്പറുത്ത ശേഷം ആണ് തൂങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് കേസെടുത്തത്.

      ഇന്നലെ രാവിലെയാണ് ഇയാള്‍ തറവാട്ട് വീട്ടില്‍ എത്തിയത്. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു മൊഴി.

​നേരത്തെ ഈങ്ങാപ്പുഴയിൽ 'ബാൽസൺ' എന്ന പേരിൽ ഇൻഡസ്ട്രിയൽ യൂണിറ്റ് നടത്തിയിരുന്ന ഭാസ്കരൻ മേഖലയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. ​ബാപ്പൂട്ടിയുടെയും കൊറ്റിയുടെയും മകനാണ്. ഷീലയാണ് ഭാര്യ.

മക്കൾ: ബാഷിത, ഷിബിത, ഷിബിന.

മരുമക്കൾ: ഷാജി (തോട്ടുമുക്കം), ഷിനോബ് (വടകര), മഹേഷ് (കുന്ദമംഗലം).

​മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

 

  • Tags :
  • താമരശ്ശേരിയിൽ വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 17 Apr, 2026

ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

  • 16 Apr, 2026

ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി

  • 16 Apr, 2026

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടയില്‍ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

  • 16 Apr, 2026

ചെണ്ട കൊട്ടി കയറാൻ ഇനി അവനില്ല;പടക്കം പൊട്ടി മരിച്ച അദ്വൈതിന് സഹപാഠികളുടെ അന്ത്യാഞ്ജലി

  • 15 Apr, 2026

ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

  • 15 Apr, 2026

കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

More News

  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • ഫിഫ്ത്ത് ന്യൂസ് വാർത്ത തുണയായി; പാലോളിയിൽ നിന്നും കാണാതായ ആളെ അട്ടക്കുണ്ട് കടവിൽ കണ്ടെത്തി
  • കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടയില്‍ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു
  • ചെണ്ട കൊട്ടി കയറാൻ ഇനി അവനില്ല;പടക്കം പൊട്ടി മരിച്ച അദ്വൈതിന് സഹപാഠികളുടെ അന്ത്യാഞ്ജലി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com