പേരാമ്പ്ര സ്വദേശി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികയ്ക്കും
പരുക്കേറ്റു .പേരാമ്പ്ര സ്വദേശി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവർക്കാണ് പരുക്ക്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.