Trending

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

    • NMK
    • 15 Apr, 2026
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു

    • FNK desk
    • 15 Apr, 2026
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • education
  • ചാവട്ട് എം എൽ പി സ്കൂളിലെ മിടുക്കർ സ്കൂൾ വിട്ടു പോയാലും വായിക്കപ്പെടും
education

ചാവട്ട് എം എൽ പി സ്കൂളിലെ മിടുക്കർ സ്കൂൾ വിട്ടു പോയാലും വായിക്കപ്പെടും

രചനോത്സവം 2025-26 ശ്രദ്ധേയമായി

FNK desk
  • 14 Apr, 2026 09:15 am

ചാവട്ട്: അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തന  ഭാഷാപോഷണ പദ്ധതിയായ വാക്കുകൾ പൂക്കുന്ന കാലം - രചനോത്സവം 2025-26 പൂർണ്ണമായതോടെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പടിയിറങ്ങുന്ന നാലാം ക്ലാസുകാർ വിദ്യാലയത്തിന് സമർപ്പിച്ചത് 104 വായന കാർഡുകൾ ആണ്. കുട്ടികളുടെ ഭാഷാശേഷികൾ വളർത്തുകയും ഒപ്പം തന്നെ അവരുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗപ്പെടുത്തി അതിലൂടെ ഭാവനാപൂർണമായ വൈവിധ്യമാർന്ന രചനകളിലേക്കെത്തിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഈ പദ്ധതി വിഭാവനം ചെയ്തത്. നൽകുന്ന വിഷയങ്ങൾക്ക് അനുസൃതമായി ഏറ്റവും ലളിതമായതും പുതുതായി പരിചയപ്പെടുന്ന വാക്കുകൾ ഉൾക്കൊള്ളിക്കുന്നതും വിദ്യാർത്ഥികൾ സ്വാംശീകരിച്ച ചുറ്റുപാടിനെ കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്തിയും മലയാളത്തിലും ഇംഗ്ലീഷിലും വായന കാർഡുകൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയിലൂടെ ചെയ്തത്. 

More Read

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • പയ്യോളിയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

     കേവലം വായനക്കാർഡുകൾ ഉണ്ടാക്കി വിടുന്നതിനപ്പുറത്ത് കുട്ടികളുടെ ഫോട്ടോ വെച്ച വായനക്കാർഡുകൾ എക്കാലത്തും സ്കൂളിൽ ഉപയോഗിക്കാനാകും വിധം ലാമിനേറ്റ് ചെയ്ത് സ്ഥാപനത്തിൻ്റെ മൂല്യവത്തായ പഠനോപകരണമാക്കി മാറ്റിയതോടെ ഈ പദ്ധതി എക്കാലത്തും ഓർമിക്കപ്പെടുന്നതായി മാറി.  കുട്ടികൾക്ക് ഭാഷാ വിനിമയത്തിന് ആത്മവിശ്വാസം നൽകാനും അവരുടെ സർഗാത്മക ചിന്തകൾക്ക് പ്രാധാന്യം നൽകാനും കഴിഞ്ഞിട്ടുണ്ട്.  പദ്ധതി നടപ്പിലാക്കുന്നതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പിടിഎ കമ്മിറ്റിയും ഒരേ മനസ്സോടെ പ്രവർത്തിച്ചു വിദ്യാർത്ഥികൾ രചിച്ച റീഡിങ് കാർഡുകൾ വിദ്യാലയത്തിന്റെ വാർഷികാഘോഷ ചടങ്ങിന്റെ വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ മോഹനൻ നടുവത്തൂരിന്റെ സാന്നിധ്യത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക സിഎം സ്മിത ടീച്ചർക്ക് സമർപ്പിച്ചു. വായന കാർഡുകൾ രചിച്ച വിദ്യാർത്ഥികൾക്ക് ഡോക്ടർ മോഹനൻ നടുവത്തൂർ സ്കൂളിൻറെ ഉപഹാരം സമ്മാനിച്ചു.സ്കൂൾ മാനേജർ പി കുഞ്ഞമ്മദ്,പിടിഎ പ്രസിഡണ്ട് നിസാർ കെ.കെ, വൈസ് പ്രസിഡണ്ട് ഫാമില.എൽ.എസ്, എംപിടിഎ ചെയർപേഴ്സൺ സോന.വി, വൈസ് ചെയർ പേഴ്സൺ ഹർഷിന, പൂർവാധ്യാപകരായ വേണു. ടി,അധ്യാപകരായ സുഹൈൽ.കെ എം, രബിഷ.എംപി, ഷാനിഫ.ഇ, റാഫിന.കെ, ലിജിന.സി, രജിഷ പിവി എന്നിവരും സന്നിഹിതരായിരുന്നു.

 

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 06 Apr, 2026

മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

  • 03 Apr, 2026

ഉള്ളിയേരി എ യു പി സ്കൂൾ വർണ്ണിക ആർട്സ് ഫെസ്റ്റ് 2 കെ 26 ആഘോഷിച്ചു

  • 24 Mar, 2026

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി;മെയ് രണ്ടാം വാരത്തിൽ ഫലം;കൂടുതൽ വായനക്ക്?

More News

  • ചാവട്ട് എം എൽ പി സ്കൂളിലെ മിടുക്കർ സ്കൂൾ വിട്ടു പോയാലും വായിക്കപ്പെടും
  • മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും
  • ഉള്ളിയേരി എ യു പി സ്കൂൾ വർണ്ണിക ആർട്സ് ഫെസ്റ്റ് 2 കെ 26 ആഘോഷിച്ചു
  • എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 ലേക്ക് നീട്ടി;മെയ് രണ്ടാം വാരത്തിൽ ഫലം;കൂടുതൽ വായനക്ക്?

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com