അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: അക്ഷരവീഥിയിൽ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ 83 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്കൂൾ കലോത്സവ വേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് 83 വർഷമായി ഉയർച്ചയുടെ പടവുകളിൽ എത്തിച്ചത്. 28 വർഷമായ് സ്കൂളിൽ സേവനമനുഷ്ടിച്ച് എന്നും സ്കുളിന്റെ മികവിനായ് പ്രവർത്തിച്ച പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്കൂളിൽ നിന്ന് വിരമിക്കുകയാണ്.
സ്കൂളിന്റെ 83ാം വാർഷികാ ഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കാലാപരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു സർവ്വീസിൽ നിന്ന് വിരമിക്കുന്ന മേലടി എ ഇ ഓ പി. ഹസീസ് അവർകൾക്കും സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദു ടീച്ചർക്കും ഉപഹാര സമർപ്പണം നടത്തി. സ്റ്റാഫ് സെക്രട്ടറി നജ്മ ടി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷവഹിച്ചു. സ്കൂൾ മാനേജർ ബഹു:അബ്ദുൽ മജീദ് , പി.ടി എ വൈ: പ്രസിഡന്റ് പ്രകാശൻ പി.എം , എം.പി ടി എ ചെയർപേയ്സൺ ശ്രീമതി അശ്വതി ധനൂജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . എം പി.ടി എ വൈ പ്രസിഡന്റ് രാഖി നന്ദിയും പറഞ്ഞു.
അക്ഷരവീഥിയിൽ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ 83 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്കൂൾ കലോത്സവ വേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് 83 വർഷമായി ഉയർച്ചയുടെ പടവുകളിൽ എത്തിച്ചത്. 28 വർഷമായ് സ്കൂളിൽ സേവനമനുഷ്ടിച്ച് എന്നും സ്കുളിന്റെ മികവിനായ് പ്രവർത്തിച്ച പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്കൂളിൽ നിന്ന് വിരമിക്കുകയാണ്.