Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • cultural
  • തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ
cultural

തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ

വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്

NMK
  • 09 Apr, 2026 07:17 pm

കോക്കല്ലൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ നാടക കലാകാരൻ തങ്കയം ശശികുമാറിന് നാടിൻ്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ച‌ വൈകീട്ട് നാലു മണിയോടെ കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കലാ- സാംസ്ക്കാരിക-  രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പ്രിയ കലാകാരനെ ഒരു നോക്കു കാണാൻ നാടൊന്നാകെ കോക്കല്ലൂരിലേക്ക് ഒഴുകി.

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

വൻ ജനാവലിയാണ് ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചത്. എം കെ രാഘവൻ എം പി, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ,  യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ വി സത്യൻ, ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് മജീദ് ശിവപുരം, ടി. എംശശി, സിനിമാ നാടക പ്രവർത്തകരായ വിജയൻ വി നായർ, വിജയൻ കാരന്തൂർ, വിൽസൺ സാമുവൽ, പ്രദീപ് കുമാർ കാവുന്തറ, മുഹമ്മദ് പേരാമ്പ്ര, സുധീർ അമ്പലപ്പാട്, വിനീഷ് ആരാധ്യ, എം കെ രവിവർമ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, ഗിരീഷ് ആമ്പ്ര, വാസു വാളിയിൽ, രാജീവൻ കോക്കല്ലൂർ, എഴുത്തുകാരനായ അഷ്റഫ് കാവിൽ, പൃഥ്വിരാജ് മൊടക്കല്ലൂർ തുടങ്ങിയവർ അന്തിമോപചാർപ്പിച്ചു. തുടർന്ന്  വീട്ടുവളപ്പിൽ സംസ്കരിച്ചു.

      ശബ്ദ ഗാംഭീര്യം കൊണ്ടും അസാധ്യ അഭിനയ ശൈലി കൊണ്ടും അസ്വാദക മനം കവർന്ന കലാകാരനായിരുന്നു തങ്കയം ശശികുമാർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം വേദികളിൽ അവതരിപ്പിച്ചു. മികച്ച ശബ്ദ‌കലാകാരനായ തങ്കയം ശശികുമാർ പ്രഥമ ഖാൻകാവിൽ പുരസ്‌കാര ജേതാവാണ്. ചെറുപ്രായത്തിൽ നാടകവേദിയിലെത്തിയ ഇദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കലിഗുല, മേരി ഫെറർ, മ്മളെ പുള്ളി പൈ കരയുകയാണ്, ജൂലിയസ് സീസർ, ടിപ്പു സുൽത്താൻ, ഭഗത് സിങ്, വെള്ളപ്പൊക്കം, സിന്ദൂരച്ചെപ്പ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. വർഷങ്ങളായി പ്രോഗ്രാം അനൗൺസിങ് രംഗത്ത് പ്രവർത്തിക്കുന്ന തങ്കയം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അനൗൺസ്മെൻ്റിൽ സജീവമായിരുന്നു. തിങ്കളാഴ്ച്‌ച രാത്രി പറമ്പിൻ്റെ മുകളിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കയം ശശികുമാർ. ബുധാനാഴ്ച വൈകീട്ടാണ് മരിച്ചത്. 

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ

  • 12 Apr, 2026

അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്

  • 10 Apr, 2026

അരിക്കുളത്ത് രാജഗീതം പരിപാടിയും സർഗസംഗീത പുരസ്കാര സമർപ്പണം നാളെ

  • 09 Apr, 2026

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  • 08 Apr, 2026

നാടകത്തിന്റെ കളിവിളക്കഞ്ഞു; തങ്കയം ശശികുമാർ അന്തരിച്ചു

  • 04 Apr, 2026

പിഷാരികാവ് മഹോത്സവം: ശ്രദ്ധേയമായി ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം

More News

  • സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ
  • അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്
  • അരിക്കുളത്ത് രാജഗീതം പരിപാടിയും സർഗസംഗീത പുരസ്കാര സമർപ്പണം നാളെ
  • ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
  • തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com