Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • cultural
  • പിഷാരികാവ് മഹോത്സവം: ശ്രദ്ധേയമായി ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം
cultural

പിഷാരികാവ് മഹോത്സവം: ശ്രദ്ധേയമായി ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം

ജെസിഐ സേവനം പ്രശംസനീയമെന്ന് ഭക്തജനങ്ങൾ

NMK
  • 04 Apr, 2026 05:24 am

കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവീക്ഷേത്ര കാളിയാട്ട മഹോത്സവത്തിനെത്തിയ ഭക്തജനങ്ങൾക്ക് ആശ്വാസമായി ജെസിഐ കൊയിലാണ്ടി സഹാനി ഹോസ്പിറ്റൽ നന്തിബസാറിന്റെ സഹകരണത്തോടെ ഉത്സവ നഗരിയിൽ പ്രവർത്തിച്ച പ്രഥമ ശുശ്രൂഷ കേന്ദ്രം ശ്രദ്ധേയമായി.മഹോത്സവത്തിന് കൊടിയേറിയ ദിവസം ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ  ഉദ്ഘാടന ചെയ്ത പ്രഥമ ശുശ്രൂഷ കേന്ദ്രം കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസം വരെ  പ്രവർത്തിച്ചു.

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

       ഉത്സവ നഗരിയിലെ ചൂടും തിരക്കും കാരണം തളർന്നുവീണവർക്കും പരിക്കേറ്റവർക്കും തത്സമയം ശുശ്രൂഷ നൽകി. ജനത്തിരക്കിനിടയിൽ നിന്ന് ആംബുലൻസിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും രോഗികളെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. തുടർ ചികിത്സ ആവശ്യമായവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടി നടത്തിയ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭക്തജനങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും അഭിപ്രായപ്പെട്ടു. കൊറോണ കാലഘട്ടത്തിലൊഴികെ 2013 മുതൽ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം പ്രവർത്തിച്ചു വരുന്നുവെന്നും ഉത്സവത്തിന് എത്തുന്നവർക്ക്  ഉപകാരപ്രദമായ ഈ സേവനം ചെയ്യാൻ കഴിയുന്നത് ഏറെ ചരിതാർഥ്യം ഉളവാക്കുന്നതായും  ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീൻ, മുൻ പ്രസിഡന്റ് അഡ്വ: ജി. പ്രവീൺകുമാർ, പ്രോഗ്രാം ഡയറക്ടർ ജിതേഷ് ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.

 

 

  • Tags :
  • Pisharikav

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 03 Apr, 2026

പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് കാളിയാട്ടം

More News

  • സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ
  • അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്
  • അരിക്കുളത്ത് രാജഗീതം പരിപാടിയും സർഗസംഗീത പുരസ്കാര സമർപ്പണം നാളെ
  • ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
  • തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com