അവകാശ വരവുകൾ ക്ഷേത്രസന്നി ധിയിൽ എത്തിച്ചേരും
കൊയിലാണ്ടി: കൊല്ലം പിഷാരി കാവ് ക്ഷേത്രത്തിൽ ഇന്നു കാളിയാട്ടം നടക്കും.ഇതിനോടനുബന്ധിച്ച് രാവിലെ 9ന് ഓട്ടൻതുള്ളൽ 10ന് ദേവ സങ്കീർത്തനം ഭജൻസ്, വൈകിട്ട് 3നു കൊല്ലത്ത് അരയന്റെയും വെട്ടുവ രുടെയും തണ്ടാന്റെയും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
വൈകിട്ട് 6 ന് സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നന്ദകം പുറത്തെഴുന്നള്ളിച്ചു പാലച്ചുവട്ടിലേക്കു നീങ്ങി ആചാര പ്രകാ രമുള്ള ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര കിഴക്കേ നടവഴി ഊരു ചുറ്റി തിരിച്ചു പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനു ശേഷം വാളകം കൂടും.