കെ എസ് ആർ ടി സി ബസ് തകരാറിലായി
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിൽ ലോറിയും, ആറ് ഏഴ് വളവിന്റെ ഇടയിൽ കെ എസ് ആർ ടി സി ബസ്സും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
അവധി ദിവസം ആയതിനാൽ ചുരം കയറുന്ന വാഹനങ്ങളും കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വലിയ വാഹനനിരയാണ്.