Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Thu April 16, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • kerala
  • വയനാട് തുരങ്കപാത നിർമ്മാണം; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി
kerala

വയനാട് തുരങ്കപാത നിർമ്മാണം; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി

കേരളത്തിലെ ജനങ്ങളുടെ യാത്ര സുഗമമാക്കുന്ന 'ജീവരേഖ' ആയി ഈ പദ്ധതി മാറുമെന്നും കോടതി നിരീക്ഷിച്ചു.

FNK desk
  • 06 Apr, 2026 03:51 am

ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി സുപ്രീംകോടതി തള്ളി. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയതിൽ നടപടിക്രമങ്ങളുടെ ലംഘനമില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി തള്ളിയത്.

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

      പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ പാരിസ്ഥിതിക നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ പരാതിക്കാർക്ക് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) ചെന്നൈ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. തുരങ്കപാത പദ്ധതിക്ക് 'ദേശീയ പ്രാധാന്യമുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ യാത്ര സുഗമമാക്കുന്ന 'ജീവരേഖ' ആയി ഈ പദ്ധതി മാറുമെന്നും കോടതി നിരീക്ഷിച്ചു. ജനസാന്ദ്രതയേറിയ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കും കണക്കിലെടുക്കുമ്പോൾ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

വിദഗ്ധ സമിതികൾ കൃത്യമായ പഠനം നടത്തിയ ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു. സാധാരണക്കാരല്ല, മറിച്ച് ഈ വിഷയത്തിൽ അറിവുള്ളവരാണ് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ നിബന്ധനകൾ പാലിച്ച് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻ.ജി.ടിക്ക് സ്വതന്ത്ര നിരീക്ഷകനെ നിയമിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്ക നിർമാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത്. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ആയിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കൽ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് ജില്ലയിൽ തുരങ്കം തുടങ്ങുന്ന മറിപ്പുഴയിലാണ് ആദ്യ പാറ തുരക്കൽ (ബ്ലാസ്റ്റ്) നടന്നത്. പദ്ധതിക്കായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചിരുന്നു.

വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. തുരങ്കപാത നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാറിന് അനുമതിയും നൽകിയിരുന്നു

  • Tags :
  • Vayanad

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 15 Apr, 2026

മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

  • 15 Apr, 2026

കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

  • 13 Apr, 2026

യാത്രക്കിടെ ഛർദ്ദിക്കാൻ ഇറങ്ങിയ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയി

  • 13 Apr, 2026

അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%

  • 13 Apr, 2026

സ്വർണ വിലയിൽ വീണ്ടും ഇടിവ് ;പവന് 1,11,800 രൂപയാണ്

  • 12 Apr, 2026

കൊടുംചൂട് തുടരും, 10 ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും

More News

  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • യാത്രക്കിടെ ഛർദ്ദിക്കാൻ ഇറങ്ങിയ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയി
  • അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%
  • സ്വർണ വിലയിൽ വീണ്ടും ഇടിവ് ;പവന് 1,11,800 രൂപയാണ്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com