മുക്കം പൂളപ്പൊയിൽ സ്വദേശികളാണ്
കോഴിക്കോട്. എം.ഡി.എം.എയുമായി പിടിയിലായ യുവതിയുടെയും ആണ് സുഹൃത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തായി. മുക്കം പൂളപ്പോയില്‍ പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ പി. (36), പൂളപ്പൊയില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്‌ഹാനത്ത് (45) എന്നിവരെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത്. രണ്ടിടങ്ങളില്‍ നിന്നായി ഇരുവരും വില്പനയ്ക്കെത്തിച്ച രണ്ടേമുക്കാല്‍ കിലോഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
മുഹമ്മദ് ഹനീഫയെ വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവില്‍ സ്റ്റേഷന് മുൻവശം വച്ച് 517 ഗ്രാം എം.ഡി.എം. എയുമായാണ് പിടികൂടിയത്. അഞ്ച് ദിവസം മുൻപ് റെയ്‌ഹാനത്തിനൊപ്പം ലഹരി വാങ്ങാനായി ഇയാള്‍ പോയിരുന്നു. തിരിച്ച് നാട്ടിലെത്തി മറ്റൊരാള്‍ക്ക് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. .