ഇന്ന് രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തിയത്
പയ്യോളി: കോഴിക്കോട് പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് 24-ാം മൈലിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായ നിലയിലാണ്. തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ജഡാവശിഷ്ടങ്ങൾ കിടന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.
ഒന്നിലധികം ട്രെയിനുകൾ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതായി കരുതപ്പെടുന്നു. ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ ദൂരത്തോളം ചിതറിക്കിടക്കുന്നിരുന്നു.
പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.