ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം
കുറ്റ്യാടി: മുള്ളങ്കുന്നിനും കുറ്റ്യാടിക്കുമിടയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മുള്ളങ്കുന്നു ഭാഗത്തുനിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ മതിലിൽ കാർ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ ഭാഗികമായി തകർന്നു. അപകടത്തെ ത്തുടർന്ന് റോഡരികിലെ ജലവിതരണ പൈപ്പ് പൊട്ടുകയും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു.
ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് വെള്ളം നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.