Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • cultural
  • ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
cultural

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്.

FNK desk
  • 09 Apr, 2026 09:45 pm

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ നടിയുടെ അഭിനയത്തെ  വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

      കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

  • Tags :
  • Director

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ

  • 12 Apr, 2026

അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്

  • 10 Apr, 2026

അരിക്കുളത്ത് രാജഗീതം പരിപാടിയും സർഗസംഗീത പുരസ്കാര സമർപ്പണം നാളെ

  • 09 Apr, 2026

തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ

  • 08 Apr, 2026

നാടകത്തിന്റെ കളിവിളക്കഞ്ഞു; തങ്കയം ശശികുമാർ അന്തരിച്ചു

  • 04 Apr, 2026

പിഷാരികാവ് മഹോത്സവം: ശ്രദ്ധേയമായി ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം

More News

  • സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ
  • അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്
  • അരിക്കുളത്ത് രാജഗീതം പരിപാടിയും സർഗസംഗീത പുരസ്കാര സമർപ്പണം നാളെ
  • ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
  • തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com