Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • പേരാമ്പ്രയില്‍ ഇത്തവണ കൊട്ടിക്കലാശമില്ല; തീരുമാനം സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി
politics

പേരാമ്പ്രയില്‍ ഇത്തവണ കൊട്ടിക്കലാശമില്ല; തീരുമാനം സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി

പൊലീസിൻ്റെ നിര്‍ദേശം മുന്നണികള്‍ അംഗീകരിക്കുകയായിരുന്നു

FNK desk
  • 06 Apr, 2026 06:32 am

പേരാമ്പ്ര: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര ടൗണിലെ കൊട്ടിക്കലാശം ഒഴിവാക്കി. മുന്നണികളുടെ യോഗം വിളിച്ചാണ് പൊലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

വാശിയേറിയ മത്സരം നടക്കുന്ന പേരാമ്പ്രയില്‍ നേരത്തെ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കൂടിയായതോടെ മത്സരത്തിന് ചൂട് കൂടി. ഈ സാഹചര്യത്തിലാണ് പൊലീസ് പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാനായി  മുന്നണികളുടെ യോഗം വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് മുന്നണികള്‍ പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

     കൊട്ടിക്കലാശ ദിനമായ ചൊവ്വാഴ്ച പേരാമ്പ്രയില്‍ മറ്റേത് തരത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടത് എന്ന കാര്യം മുന്നണികള്‍ ആലോചിക്കുകയാണ്. എൽ ഡി എഫ് കൺവീനറും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനും മുസ്‌ലിം ലീഗിന്റെ യുവനേതാവ് ഫാത്തിമ തഹിലിയയുമാണ് പേരാമ്പ്രയില്‍ ഏറ്റുമുട്ടുന്നത്.

  • Tags :
  • Perambra

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 06 Apr, 2026

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

  • 03 Apr, 2026

സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More News

  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
  • പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി
  • അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com