പുതിയ തീരുമാനങ്ങൾ ഉടൻ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൽഹി :രാജ്യത്തെ ഡിജിറ്റൽ പേമെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് പുതിയ സംവിധാനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി ആർബിഐ. പുതിയ തീരുമാനങ്ങൾ ഉടൻ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതോടുകൂടി യുപിഐ, നെറ്റ് ബാങ്കിംഗ്, കാർഡ് പെയ്മെന്റുകൾ എന്നിവയിൽ വലിയ മാറ്റമുണ്ടായേക്കാം.
സൈബർ തട്ടിപ്പുകാരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐയുടെ ഈ പുതിയനീക്കം.
പുതിയ മാറ്റം അനുസരിച്ച് ഇനി മുതൽ ഒടിപി മാത്രം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആവില്ല. ഇതിനൊപ്പം പിൻ നമ്പറും ബയോമെട്രിക് ഫെയ്സ് ഐഡിയോ അല്ലെങ്കിൽ വിരൽ അടയാളമോ നൽകണം. ഒരു ദിവസം ഓൺലൈൻ പേമെന്റ് ആപ്പിലൂടെ ബാലൻസ് പരിശോധിക്കുന്നതിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.